Wednesday, 22 May 2013

TIME FOR TOTAL REVOLUTION


A few days ago one of my friends sent me a quote of Sir Winston Churchill, the war time Prime Minister of Britain expressing his concern on giving independence to India. He wrote those words seven decades ago and it seems that his words had a ringing prophetic tone on the future of independent India. He said: “Power will go to the hands of rascals, rogues, free booters; all Indian leaders will be of low caliber and men of straw. They will have sweet tongues and silly hearts. They will fight amongst themselves for power and India will be lost in political squabbles. A day would come when even air and water would be taxed in India.” See how prophetic his words were!  We, Indians could prove his words right in a span of 65 years.
Churchill’s words give a true picture of present India.  I wonder whether it is for creating such an India thousands of Indians laid down their lives in the Independence struggle. Is it for this India millions of Indians fought the British and suffered? Is it for the creation of such an India Bhagat Singh, Sukhdev, Rajguru, Chandrasekhar Azad and other martyrs sacrificed their lives on the altar of freedom struggle?
Our dream was creation of a genuine government of the people, by the people and for the people, but instead we got a government of the corporates, by the corporates and for the corporates.
It is for us to think now. It is for us to drastically change the situation. It is for us to kick out these rogues, rascals and free booters. It is for us to save India from utter collapse and disaster. It is time for a peaceful total revolution to take power in the hands of the people, the supreme masters of this nation. Let us strive to realize the India of our dreams.  Awake, arise and stop not till we reach our goal.

Monday, 13 May 2013

AMIR LOGON KA GARIB DESH!

           Amir logon ka garib desh (Rich people’s poor nation)
3 helipads,  1 theatre,  1 gym,  1 park
168 car parking,  600 rooms
Antilia, Mukesh Amabani’s dream house
7 years for construction
4 lakhs square feet
27 floors,  9 lifts
600 servants
World’s largest, richest single family house
Total cost $100 crores (at present exchange rate Rs5400 crores)
Last month Mukesh Ambani moved into it with his wife and 3 children.
1st month electricity bill Rs71lakhs
One police outpost  provided by Maharashtra Government at government expense for Antilia’s protection.
Government of India has sanctioned ‘Z’ category protection to Mukhesh Ambani and 22 commandos are assigned the duty of his protection, that too at the cost of public exchequer.
Incredible India!
Amir logon ka garib desh.
Hamara Bharat Mahaan????
I think this reflects  the present state of the Indian Democracy. It is not Government of the People, by the People, for the People, but Government of the Corporates, by the Corporates for the Corporates. I was an admirer of first UPA Government and Prime Minister Manmohan Singh. But now my admiration stands shattered. The earlier this government goes, the better for the country. At the height of the Second World War when Great Britain was nosediving form one defeat to another under Prime Minister Chamberlain, Winston Churchill, then in opposition cursed the government  with these words in his speech in Parliament,” In the name of God I ask this Governement to go.”. Now I  tell the same  to Manmohan Singh Government, “ In the name of God, please do go.”

Saturday, 11 May 2013

കേരളം ശവപ്പറന്ബാക്കരുത്.

                                 കേരളം ശവപ്പറന്ബാക്കരുത്.
                                                                                                             ജോയ് പോൽ പുതുശ്ശേരി 
             കുറച്ചുകാലമായി ശ്രീമാന്മാർ വെള്ളാപ്പിള്ളിയും സുകുമാരൻ  നായരുംകൂടി കേരളത്തിലെ പൊതുസമൂഹത്തിൽ വര്ഗീയതയുടെ കാളകൂടവിഷം ചീറ്റാൻ തുടങ്ങിയിട്ട്. നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഭരണം ന്യൂനപക്ഷങ്ങളുടെ ഭരണമാനെന്നും ഈ ഭരണത്തിൽ ഭൂരിപക്ഷസമുദായം അപകടത്തിലാണെന്നും അവര്ക്ക് കേരളത്തിൽനിന്നു പലായനം ചെയ്യേണ്ട ദുരവസ്ഥയാണെന്നുമൊക്കെയാണ് ഇരുവരുംചേർന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് സുവ്യക്തവും സുദൃഡവുമായ മറുപടി പറയേണ്ട ബാധ്യതയുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ്‌ രെമേശ് ചെന്നിത്തലയും ഷണ്ഡൻമാരെപ്പോലെ തലയുംതാഴ്ത്തി പിന്തിരിഞ്ഞോടുന്നു. ജാതിമതശക്തികൾക്കു അർഹിക്കുന്നതിലേറെ പ്രാധാന്യവും പ്രാമാണ്യവും നല്കിയതിന്റെ തിക്തഫലമാണ് കോണ്‍ഗ്രസ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 
             ശ്രീനാരായണ ഗുരു കേരളത്തിന്റെ പൊതുസ്വത്താണ്. അഭിനവകേരളത്തിന്റെ നവോത്ഥാനശിൽപികളിൽ പ്രമുഖൻ. അദ്ദേഹം പഠിപ്പിച്ചത് പാലിക്കാൻ കേരളജനത തയ്യാറായിരുന്നെങ്കിൽ ജാതിമത വര്ഗീയ കോമരങ്ങൾ കേരളത്തിൽ ഇപ്പോഴത്തെപ്പോലെ ഉറഞ്ഞുതുള്ളുമായിരുന്നില്ല. മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, എന്നാണ് ശ്രീനാരായണ ഗുരു ഉപദേശിച്ചത്. എന്നാൽ കരാറുകാരനും മദ്യവ്യാപാരിയുമായ അഭിനവഗുരു വെള്ളാപ്പിള്ളി പറയുന്നത് മദ്യമുണ്ടാക്കണം, കൊടുക്കണം, കുടിക്കണം എന്നാണ്. ഇദ്ദേഹത്തിന്റെ തല ശ്രീനാരായണ ഗുരുവിന്റെ തലയോടു ചേർത്തുവെച്ചുള്ള ഫ്ലെക്സ് ബോർഡുകൾ നാട്ടിലെങ്ങും വെച്ചിരിക്കുന്നത് കാണുമ്പോൾ കരച്ചിൽ വന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഈഴവസമുദായത്തിൽ ജനിച്ച രണ്ടു മഹത് വ്യക്തിത്വങ്ങളായ പ്രൊഫ. സുകുമാർ അഴീക്കോടിനെയും ശ്രീ. വി.എം.സുധീരനെയും അപകീർത്തിപെടുത്തിക്കൊണ്ടുള്ള ഈ മഹാന്റെ ഗതകാലപ്രസ്താവനകൾ കേരളമനസാക്ഷിയെ കീറിമുറിച്ചതാണ്.
             ഭൂരിപക്ഷപ്രേമംമൂത്ത് ഓടിനടക്കുന്ന മറ്റേ വിദ്വാൻ സൂര്യനെല്ലി കുരിയനെ സ്ത്രീപീഡന കേസില്നിന്നു ഊരിയെടുക്കാൻ കോടതിയിൽ ഉളുപ്പില്ലാതെ കള്ളസാക്ഷി പറഞ്ഞ മഹാനാണ്. വെറുതെയല്ല നന്ദിസൂചകമായി കുരിയൻ നായര് ഇടക്കിടെ എന്.എസ്.എസ്. ആസ്ഥാനത്തെത്തി മഹാനെ കണ്ടുവണങ്ങുന്നത്. വര്ഗീയതിമിരം ബാധിച്ച വെള്ളാപ്പിള്ളിയും സുകുനായരുംകൂടി ഹൈന്ദവസമുദായത്തെ വഴിതെറ്റിക്കുന്നു.
             നായന്മാരും ഈഴവരുമായ സുഹൃത്തുക്കളോടുള്ള  എന്റെ അപേക്ഷ ഇതാണ്: വർഗീയവാദിവാദികളും വിവരദോഷികളുമായ ഈ രണ്ടു നേതാക്കളുടെ വാക്കുകേട്ട് കേരളം ചോരപ്പുഴയാക്കരുത്. ഗുജറാത്തിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ.വെള്ളാപ്പിള്ളിയെയും സുകുമാരൻ നായരെയുംപോലുള്ളവരെ കയറൂരിവിട്ടാൽ ഭൂരിപക്ഷവും ന്യുനപക്ഷവും പരസ്പരം വെട്ടിമരിക്കുന്ന ദാരുണാവസ്ഥയാണ് ഇവിടെ ഉണ്ടാവുക. വര്ഗീയവിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. പക്ഷേ അതണയ്ക്കു എളുപ്പമാവില്ല. വെള്ളാപ്പിള്ളിയും സുകുമാരൻ നായരും അപകടകരമായ ഈ തീക്കളിയില്നിന്നു പിന്മാറിയില്ലെങ്കിൽ കേരളം ഭ്രാന്താലയമല്ല, ശവപ്പറമ്പായിത്തീരുമെന്ന് മനസ്സിലാക്കുക.