Thursday 20 March 2014

കോതമംഗലം മെത്രാനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് എടുക്കുക.
               വളരെ ദുഃഖകരമായ ദിവസമാണ് എനിക്കിന്ന്. മതതീവ്രവാദികൾ കൈ വെട്ടിമാറ്റിയ പ്രൊഫ്‌. ടി.ജെ.ജോസെഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ എന്നിൽ ദുഖവും നടുക്കവും ഉണ്ടാക്കുന്നു. മതതീവ്രവാദികൾ കൈവെട്ടിയ പ്രൊഫസ്സറെ ജോലിയിൽനിന്ന് പിരിച്ചുവിട്ട കോതമംഗലം മെത്രാനെതിരെ 2010 സെപ്റ്റംബർ 11നു പ്രതിഷേധ മാര്ച് നയിച്ചതിനു പള്ളിയുടെ വിശുദ്ധ ഗുണ്ടകളുടെ കൊടിയ മര്ധനം ഏറ്റ വ്യക്തിയാണ് ഞാൻ. അന്ന് കേരളത്തിലെ ചാനലുകൾ മാത്രമല്ല ഇന്തിയയിലെ മുഴുവൻ ഇന്ഗ്ളിഷ് ഹിന്ദി ചാനലുകളും ആ ദൃശ്യങ്ങൾ കാണിച്ചതാണ്.
                കൈ വെട്ടിമാറ്റപ്പെട്ട് ഇരിക്കുമ്പോൾ ഞാനും എന്റെ ഭാര്യയും ആ കുടുംബത്തെ സന്ദർശിച്ച് ആശ്വസിപ്പിച്ചതാണ്. സലോമിയെ ധീരവനിതയാണ് ഞങ്ങൾ കണ്ടത്.
                ഈ ആത്മഹത്യയ്ക്ക് ഉത്തരവാദി കോതമംഗലം മെത്രാനാണ്. അദ്ദേഹത്തിനെതിരെ കേസ്സെടുക്കണം. കേരളത്തിലെ മെത്രാന്മാരിലും പുരോഹിതരിലും ഒരു വലിയ വിഭാഗം അഹന്തയുടെ ആള്രൂപങ്ങളാണ്. ക്രൂരതയുടെ മൂര്ത്തിഭാവമാണ്. യേശുവിന്റെ നാമത്തിൽ ജനങ്ങളെ വഞ്ചിച്ചു തന്കാര്യം നേടുന്നവരാണ്. അവരെ ആത്മീയാചാര്യന്മാരായി കണക്കാനാകില്ല. ക്രിമിനലുകളും മാഫിയകളുമായി മാത്രമേ കാണാനാകു. 

No comments:

Post a Comment